ഡൽഹി: വിശ്വസിച്ച് കൂടെ നിർത്താ കൊള്ളില്ലാത്ത സിപിഎം നുംസീറ്റ് കൊടുത്ത് ഹരിയാനയിൽ കൂടെ നിർത്തുകയാണ് കോൺഗ്രസ്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കും. ഹരിയാനയിലെ ഭിവാനി സീറ്റ് സി പി എമ്മിന് വിട്ടുകൊടുത്താണ് പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് സംരക്ഷിക്കുന്നത്. ഭിവാനിയിൽ ഓം പ്രകാശ് എന്ന സിപിഎം നേതാവിനെയാണ് സ്ഥാനാർഥിയാക്കുന്നത്. ഇദ്ദേഹത്തെ ജയിപ്പിച്ചാലും കൂടെ നിൽക്കുമെന്നൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. കേരളമടക്കമുള്ള ഇടങ്ങളിൽ പോലും ബിജെപിയുമായി രഹസ്യ ബന്ധവും ഹമാസ് പക്ഷ കക്ഷികളുമായി നേരിട്ട ബന്ധവും പുലർത്തുന്ന സിപിഎമ്മിനെ ഒരുകാലത്തും വിശ്വസിക്കാൻ കൊള്ളില്ല എന്നത് നേരത്തേ തന്നെ വെളിപ്പെട്ട കാര്യമാണ്. ഏത് നിമിഷം വേണമെങ്കിലും പാലം വലിക്കുന്ന പാർട്ടിയാണെങ്കിലും പ്രതിപക്ഷ കക്ഷിയെന്ന ബഹുമാനം നൽകിയാണ് സീറ്റ് കൊടുത്തിട്ടുള്ളത്. ഹരിയാനയിൽ 90ൽ 89 സീറ്റിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളെ കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രൺദീപ് സുർജേവാലയുടെ മകൾ ആദിത്യ സുർജേവാലയും മത്സരിക്കുന്നുണ്ട്. കൈതൽ മണ്ഡലത്തിൽനിന്നാണ് ആദിത്യ മത്സരിക്കുന്നത്.
ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 81 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. സിപിഎമ്മിന് നൽകിയ ഭിവാനി മണ്ഡലമൊഴിച്ച് ബാക്കി എട്ടിടത്തെ സ്ഥാനാർഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
Congress in Haryana has given a seat on the India front to the cheating party.